ഗൂഡാലോചനയോ..? അതോ ഒന്നിന്റെ മറവിൽ മറ്റെല്ലാം മുക്കാനുള്ള ശ്രമമോ…?

ഗൂഡാലോചനയോ..? അതോ ഒന്നിന്റെ മറവിൽ മറ്റെല്ലാം മുക്കാനുള്ള ശ്രമമോ…?

തൃശ്ശൂർ പൂരവും രാമചന്ദ്രൻ എന്ന ആനയും എന്ന കേരത്തിലെ പ്രധാന ചർച്ചാ വിഷയമാകുമ്പോൾ തൊട്ടടുത്ത ജൂബിലി മിഷൻ ആശുപത്രി വിഷയവും എന്തിന് രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന കേരളത്തിലെ ഐസിസ് തീവ്രവാദപ്രശ്നവും ഒന്നും ഇവിടത്തെ അധികാരികൾക്കോ സർക്കാരിനോ മാധ്യമങ്ങൾക്കോ ഒന്നുമല്ലാതായിരിക്കുന്നു. അതിനുള്ള ഒരു തെളിവാണല്ലോ…സംസ്ഥാനത്ത് ചാവേറാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാസങ്ങൾക്ക് മുൻപ് നൽകിയിട്ടും സംസ്ഥാന സർക്കാരും, രഹസ്യാന്വേഷണ വിഭാഗവും,പൊലീസും അവഗണിച്ചതായുള്ള  എൻ ഐ എ . റിപ്പോർട്ട്.പൊലീസിൽ ഒരു സമാന്തര ലോബി പ്രവർത്തിക്കുന്നതായുള്ള സംശയം  ശക്തമായിരിക്കെ  അന്വേഷണം അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കാൻ എൻ ഐ എ തീരുമാനിച്ചതായാണ് വാർത്തയുള്ളത്.

എന്താണ് ഇതിനു പിന്നിൽ കലങ്ങി മറിയുന്നത്.ഏതെങ്കിലും ഹിന്ദു വിശ്വാസങ്ങളെയോ ആചാരങ്ങളെയോ തല്ലിത്തകർത്ത് ജനങ്ങളെ ഇളക്കി വിട്ട് അതില്പിടിച്ച് ചർച്ച നടത്തി… ഒന്നിന്റെ മറവിൽ, മറ്റുള്ള ജീവൽ പ്രധാന ഇഷ്യൂകളെ മൂടിവയ്ക്കാനുള്ള പ്രവണതയല്ലേയെന്ന് പൊതുസമൂഹം ഇപ്പോൾ  ചോദിച്ചു തുടങ്ങിയിരിക്കുന്നു.