ന്യൂഡല്‍ഹി: ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടേയും സാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവരില്‍ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.
ഉപാധികളൊന്നും കൂടാതെയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നതെന്നും സംസ്ഥാനത്തിന്റേയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റേയും വികസനത്തിനായാണ് ഇവര്‍ ബിജെപിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.