ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:

ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു. 989 സെക്കന്റ് സമയം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്.

മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തിയതിന് ശേഷം പേടകം ചന്ദ്രനോട് കൂടുതൽ അടുത്തായതായി ഐഎസ്ആര്‍ഒ അറിയിച്ചു. നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ 2019 ഓഗസ്റ്റ്
2 നടക്കും.