ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള തുടങ്ങി. സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ദൗത്യമാണിത്. ജൂലൈ 22ന് ഉച്ചക്ക് 2.43 ന് ഇന്ത്യയുടെ അഭിമാനമായ ജി.എസ്.എൽ.വി മാർക്ക് 3 ചന്ദ്രയാനുമായി പറന്നു പൊങ്ങും.കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് തുടങ്ങുക. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ചന്ദ്രയാൻ ഒന്ന് ലോകത്തിന് നൽകിയത്. അതുകൊണ്ട് തന്നെ രണ്ടാം ദൗത്യത്തെ ഏറെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.