ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ …ദൃശ്യം നരേന്ദ്രം എക്സിബിഷൻ:
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ, രാവിലെ 10 മുതൽ രാത്രി 9 മണി വരെ:
തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. മോദി ജിയുടെ ജൻമദിനം മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ, രാവിലെ 10 മുതൽ രാത്രി 9 മണി വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആണ് എക്സിബിഷൻ നടക്കുന്നത്.
മുൻ കേന്ദ്രമന്ത്രി ശ്രി. ഓ രാജഗോപാൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു . അരബിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ശ്രീ കെ രാമൻ പിളള അദ്ധ്യക്ഷത വഹിച്ചു. വി എസ് എസ് സി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്നു. മോദി സർക്കാരിന്റെ 9 വർഷത്തെ ഭരണവും വികസനവും ആണ് എക്സിബിഷനിൽ ഉൾക്കൊണ്ടിട്ടുള്ളത് . സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ മോദി സർക്കാരിന്റെ 9 വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള സെമിനാറുകളും കലാപരിപാടികളും എക്സിബിഷനിന്റെ പ്രത്യേകതയാണ്. .
കേന്ദ്ര മന്ത്രിമാരും പ്രഗൽഭ വ്യക്തികളും ഈ ദിവസങ്ങളിൽ എക്സിബിഷന്റെ ഭാഗമാകും.യുവസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായ ഈ എക്സിബിഷനിൽ ഏവരുടെയും സാന്നിധ്യവും സഹകരണം പ്രതീക്ഷിക്കുന്നു.News desk kaladwaninews..9037259950