ചാവേറാക്രമണം ; മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു , പൊലീസിൽ സമാന്തരലോബിയോ…. അന്വേഷണം ആരംഭിക്കാൻ എൻ ഐ എ:

ചാവേറാക്രമണം ;  മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു , പൊലീസിൽ സമാന്തരലോബിയോ…. അന്വേഷണം ആരംഭിക്കാൻ എൻ ഐ എ:

തിരുവനന്തപുരം : സംസ്ഥാനത്ത് ചാവേറാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാസങ്ങൾക്ക് മുൻപ് നൽകിയിട്ടും സംസ്ഥാന സർക്കാരും, രഹസ്യാന്വേഷണ വിഭാഗവും,പൊലീസും അവഗണിച്ചതായി എൻ . സർക്കാരും,പൊലീസും ഊർജ്ജിത നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിൽ നിലവിൽ ഉയർന്നിരിക്കുന്ന തീവ്രവാദ ഭീഷണി ഒഴിവാക്കാമായിരുന്നുവെന്നും എൻ ചൂണ്ടിക്കാട്ടി .

രണ്ടു മാസം മുൻപ് കൊച്ചിയിൽ ഒരു സംഘടനയുടെ യോഗ സ്ഥലത്തേയ്ക്ക് വാഹനമോടിച്ച് കയറ്റാൻ എസ് ഭീകരർ പദ്ധതിയിട്ടതായി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതേ തുടർന്ന് യോഗസ്ഥലം മാറ്റിയതല്ലാതെ തുടരന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല . അതുകൊണ്ട് തന്നെ പൊലീസിൽ ഒരു സമാന്തര ലോബി പ്രവർത്തിക്കുന്നതായുള്ള സംശയവും ശക്തമാണ് . അന്വേഷണം അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കാൻ എൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ട് സംഘങ്ങളായാണ് മലയാളികളെ എസിൽ റിക്രൂട്ട് ചെയ്തിരുന്നത് .കാസർകോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്,മുഹമ്മദ് റാഷിദ് എന്നിവരാണ് സംഘങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് . ഇവർ പലപ്പോഴും സംസ്ഥാനത്ത് ആക്രമണങ്ങൾ നടത്താൻ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു . കാസർകോട് നിന്ന് 16 ലേറെ പേരെ എസിൽ എത്തിച്ച അബ്ദുൾ റാഷിദ് അബ്ദുള്ളയും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകി . മാത്രമല്ല അക്രമണോത്സുക ജിഹാദിനും ആഹ്വാനം നൽകിയ ഇയാൾ പിന്നീട് അഫ്ഗാനിലേക്ക് കടന്നു .

കാസർകോട് നിന്ന് 2 കുടുംബങ്ങൾ യെമനിലേയ്ക്ക് കടന്നിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല . മനുഷ്യകടത്ത് അടക്കമുള്ള കാര്യങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും,പാസ്പോർട്ട് അടക്കമുള്ള രേഖകൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു . എന്നാൽ ഇതൊന്നും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല . അതുകൊണ്ട് തന്നെ ഒഴിവാക്കാമായിരുന്ന തീവ്രവാദ ഭീഷണി സംസ്ഥാനത്തുണ്ടാകാൻ കാരണവും സർക്കാർ തന്നെയാണെന്ന് പറയേണ്ടി വരും .