അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.4 ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
അനധികൃത പണമിടപാട് കേസിൽ അറസ്റ്റ് തടയണമെന്നുള്ള ശിവകുമാറിന്റെ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്…
2017 ഓഗസ്റ്റിൽ കർണ്ണാടക മന്ത്രിയായിരുന്ന സമയത്തു ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് 8 കോടി രൂപ പിടിച്ചെടുത്തിരുന്നു..കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളുടെയും പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്..