ഹിന്ദു ധർമ്മത്തിന്റെ ചുക്കാൻ പിടിക്കുന്ന ,സത്യാ.. ധർമ്മ.. ന്യായാധികൾക്കു വേണ്ടിനിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ..ലളിത ജീവിത രീതി പിന്തുടരുന്ന സ്വാമി ചിദാനന്ദപുരിയെ …ഈ തെരഞ്ഞെടുപ്പ് കാലത്ത് ചിലർ ആസൂത്രിതമായി.. മോശമായി ചിത്രീകരിച്ച് അവഹേളിച്ചതിനെതിരെയാണ് മാതാ അമൃതാനന്ദമയീ മഠം വേദനയോടെ ആണെങ്കിലും ഒരു പ്രസ്താവനയിലൂടെ അപലപിച്ചത്, ചിദാനന്ദ പുരി സ്വാമികൾക്കെതിരെയുണ്ടായ അധിക്ഷേപങ്ങളിൽ മഠവും സന്യാസി സമൂഹവും പ്രതികരിച്ചതിന് കാരണം അവർക്കുണ്ടായ ദുഖവും അമർഷവുമാണ് വ്യക്തമാക്കുന്നത്. സാധാരണയായി മഠത്തിനുണ്ടാകുന്ന ഒരു പ്രയാസങ്ങളിലും, കർമ്മങ്ങളിലും വരെ മഠവും സന്യാസി സമൂഹവും ഇതുവരെ ആരോടും പ്രതികരിച്ചിട്ടില്ല …എന്നിരിക്കെയാണ് ഇപ്പോഴത്തെ വിഷയത്തിൽ വിശ്വാസി സമൂഹത്തോട് ഇതിനെതിരെ പ്രതികരിക്കണമെന്ന് പറഞ്ഞിരിക്കുന്നത്.ഹിന്ദുവിനെ അവഹേളിക്കുന്നത് കൃസ്ത്യാനിയോ, മുസൽമാനോ അല്ലെന്നും ഹിന്ദു സമൂഹത്തിൽ പെട്ട ചിലർ തന്നെയാണെന്നും അതിനെതിരെ പ്രതികരിക്കാനുള്ള ഏറ്റവും അനുകൂല സമയം വന്നെത്തിയിരിക്കയാനെന്നും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു .ഇത്തരം ഹൈന്ദവ അവഹേളനങ്ങൾക്കെതിരെ ഏപ്രിൽ 23 ..നു സമാധാനപരമായി പ്രതികരിക്കണമെന്നാണ് പ്രസ്താവനയിലൂടെ മഠവും സന്യാസിസമൂഹവും ആവശ്യപ്പെട്ടത്. (ന്യൂസ് ഡെസ്ക് )