ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണ്’; ലോക്‌സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദിയുടെ പ്രസംഗം:

ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണ്’; ലോക്‌സഭയില്‍ രാഹുലിനെ പരിഹസിച്ച്  മോദിയുടെ പ്രസംഗം:

ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണ്’; ലോക്‌സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദിയുടെ പ്രസംഗം:

 

ന്യൂഡല്‍ഹി: താന്‍ കഴിഞ്ഞ 30-40 മിനിട്ടുകളായി സംസാരിക്കുകയായിരുന്നു എന്നും ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭരണകക്ഷികള്‍ ഒന്നടങ്കം ആര്‍ത്തു ചിരിച്ചപ്പോള്‍ രാഹുലിന് സമീപത്ത് ഇരിക്കുന്നവര്‍ക്കും ചിരി അടക്കാനായില്ല.ലോക്‌സഭയില്‍ തന്റെ പ്രസംഗം തടസപ്പെടുത്തിയ രാഹുലിനെ ട്യൂബ് ലൈറ്റ് എന്നാണ് മോദി വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി രാഹുലിനെ വേദിയിലിരുത്തി പരിഹസിച്ചത്.

70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കുകയാണെന്നു പറഞ്ഞ മോദി, ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നെന്ന് രാഹുലിന്റെ പേര് പറയാതെ അദ്ദേഹം പറഞ്ഞു. അടി കൊള്ളാന്‍ താന്‍ തയ്യാറാണ്. അതിനായി തന്റെ ശരീരത്തെ തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനിടയിലാണ് രാഹുല്‍ മോദിയുടെ പ്രസംഗത്തിനിടയില്‍ കയറി സംസാരിച്ചത്.
താന്‍ കഴിഞ്ഞ 30-40 മിനിട്ടുകളായി സംസാരിക്കുകയായിരുന്നു എന്നും ചിലര്‍ക്ക് ഇപ്പോഴാണ് കത്തിയതെന്നും പറഞ്ഞ മോദി ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണെന്നും കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷികള്‍ ഒന്നടങ്കം ആര്‍ത്തു ചിരിച്ചപ്പോള്‍ രാഹുലിന് സമീപത്ത് ഇരുന്നവര്‍ക്കുംചിരി അടക്കാനായില്ല.