ചെറുവള്ളിയും ശബരിമല വിമാനത്താവളവും…തിരിച്ചടി നേരിട്ട് സർക്കാർ;എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി:
കൊച്ചി:ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പാലാ കോടതിയിൽ നിലനിൽക്കെ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ച് ശബരിമല വിമാനത്താവള പദ്ധതിക്കെന്ന പേരിൽ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കേരള സർക്കാർ നീക്കത്തിനാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. സർക്കാരിന് വേണ്ടി ഇത്രയും ഭൂമി ഏറ്റെടുക്കാൻ കോട്ടയം കലക്ടറോട് ഉത്തരവിട്ടുകൊണ്ട് റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ശബരിമല വിമാനത്താവളത്തിനെന്ന പേരിൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഗൂഢ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചതെന്ന എന്ന ഹര്‍ജിക്കാരുടെ വാദം കേസിൽ കോടതി അംഗീകരിക്കുകയായിരുന്നു.ബിലീവേഴ്സ് ചർച്ചിനുവേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹര്‍ജിയിലാണ് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുണ്ടായിട്ടുള്ളത്.
വാൽക്കഷണം:ഇതോടെ ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നതിൽ ആർക്കും യാതൊരു സന്ദേഹവുമില്ല. അല്ലെങ്കിൽ തന്നെ ശബരിമലയിൽ എന്തിനാ ഒരു വിമാനത്താവളം എന്ന ചോദ്യവും ഉയരുന്നുണ്ട്.