ചൈനയെ വിഷപ്പാമ്പെന്ന് വിളിച്ച്, ഇന്ത്യൻ സൈന്യത്തെ പ്രശംസിക്കുന്ന ട്വീറ്റ് നിമിഷങ്ങൾക്കകം പിൻവലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി. ചൈനയെന്ന വിഷപ്പാമ്പിന്റെ പല്ല് പറിക്കാൻ ഇന്ത്യൻ സൈന്യത്തിനാകുമെന്നും ചൈനയുടെ നെറികെട്ട നടപടികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്നുമായിരുന്നു ചൗധരിയുടെ ട്വീറ്റ്.
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം നിൽക്കുന്ന തായ്വാനെ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ട്വീറ്റ് നിമിഷങ്ങൾക്കകം പിൻവലിക്കാൻ കോൺഗ്രസ്സ് നേതാവിന് മേൽ സമ്മർദ്ദമുണ്ടായതായാണ് ആരോപണം ഉയരുന്നത്. ചൈനയുമായി രാഹുൽ ഗാന്ധി നടത്തിയ അനൗദ്യോഗിക സംഭാഷണങ്ങൾക്കും രഹസ്യ ചർച്ചകൾക്കും കോൺഗ്രസ്സ് പാർട്ടിയുടെ ചൈനാ നയത്തിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ടാകാമെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. ട്വീറ്റ് പിൻവലിക്കാൻ അധീർ രഞ്ജൻ ചൗധരിയെ പ്രേരിപ്പിച്ച ഘടകം ഇതാകാമെന്നും സൂചനയുണ്ട്.
2017ൽ ഡോക്ലാം വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്ന സമയത്ത് രാഹുൽ ഗാന്ധി ചൈനീസ് പ്രതിനിധി ലൂ ഷാഹുയിയുമായി ചർച്ച നടത്തിയത് വിവാദമായിരുന്നു. ഇത് കോൺഗ്രസ്സ് പാർട്ടി ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് ചൈന തന്നെ വിശദവിവരങ്ങൾ പുറത്ത് വിട്ടപ്പോൾ അവർ പ്രതിരോധത്തിൽ ആയിരുന്നു.
2018ൽ കൈലാസ യാത്രക്കിടെ രാഹുൽ ഗാന്ധി വീണ്ടും ചൈനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയും ആദ്യം കോൺഗ്രസ്സ് രഹസ്യമാക്കി വെച്ചു. എന്നാൽ രാഹുൽ ഗാന്ധിയിൽ നിന്ന് തന്നെ ഇതിന്റെ വിവരങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു.
അധീർ രഞ്ജൻ ചൗധരിയുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് കോൺഗ്രസ്സ് നേതാവും രാജ്യസഭാ എം പിയുമായ ആനന്ദ് ശർമ്മ രംഗത്ത് വന്നിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ തന്റെ പാർട്ടി വിലമതിക്കുന്നു എന്നായിരുന്നു ശർമ്മയുടെ ട്വീറ്റ്.courtesy. Brave india news