ചൈനീസ് അതിർത്തിയിലെ ചടുല നീക്കങ്ങൾക്ക് പിന്നിലേത് ….യുദ്ധസൂചനയോ..?
യുദ്ധ സമാനമായ അന്തരീക്ഷം നില നിൽക്കുന്ന ഇന്ത്യ ചൈന അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ നടക്കുന്ന ചില ചടുല നീക്കങ്ങളും പ്രതിരോധ വിന്യാസങ്ങളും ഒരു യുദ്ധത്തിലേക്കെന്നതിന്റെ സൂചന ഉണർത്തുമ്പോൾ ,നമ്മുടെ അതിർത്തി കാത്ത് സൂക്ഷിക്കുന്ന സൈനികരാവട്ടെ എന്ത് വില കൊടുത്തിട്ടായാലും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മുൻസർക്കാരിന്റെ കാലത്തേത് പോലെ വിട്ടുകൊടുക്കില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.
രണ്ടു മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോടായി ഒരു ആഹ്വാനം നടത്തിയിരുന്നു… ദുർഘടം നിറഞ്ഞ `ലഡാക്ക് മേഖലയിൽ അതികഠിനമായ ചുറ്റുപാടുകളോടെതിർത്ത് ,നമ്മുടെ രാജ്യാതിർത്തി കാത്ത് സൂക്ഷിക്കുന്നസൈനികരുടെ വിജയ പ്രാപ്തിക്കായി, രാജ്യത്തെ ജനങ്ങളോട് അവരവരുടെ ഗൃഹങ്ങളിൽ വിജയദീപം തെളിയിക്കാൻ ആയിരുന്നു ആ ആഹ്വാനം.
ഈ സമയത്തോട് ഏതാണ്ട് അടുപ്പിച്ച് സൈനികരോട് ഏതവസരത്തിലും യുദ്ധസജ്ജമായി നിൽക്കണമെന്ന നിർദ്ദേശം ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ആയ ജനറൽ ബിപിൻ റാവത്തിൽ നിന്ന് ഉണ്ടാവുകയും ചെയ്തു.മൂന്ന് സേനാവിഭാഗങ്ങൾക്കും ലഭിച്ച മേൽ നിദേശത്തിനു പിന്നാലെ മറ്റൊന്ന് കൂടിയുണ്ടായി.ഇന്ത്യൻ നാവിക സേനയുടെ കമാൻഡോ ഫോഴ്സായ മാർക്കോസിനോട് അടിയന്തിരമായി കിഴക്കൻ ലഡാക്കിലെത്താനുള്ള നിർദേശമായിരുന്നു..അത്.
ഇതൊരു പക്ഷെ മഞ്ജു മലകളിലെയും ധ്രുവ പ്രദേശത്തെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പരിശീലനത്തിന്റെ ഭാഗവുമായിട്ടായിക്കൂടെന്നുമില്ല.
കിഴക്കൻ ലഡാക്കിലാകട്ടെ പല അതിർത്തി പോയിന്റുകളിലും ചതിയന്മാരായ ചൈനാക്കാർ നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുകയുമാണ് . ക്ഷമിക്കാവുന്ന പരിധിക്കപ്പുറം ആയിരിക്കുന്നു അവിടത്തെ അവസ്ഥ.ഇരുരാജ്യങ്ങളിലെയും സൈനികർ രണ്ടു മാസക്കാലമായി പാംഗോക്ക് തടാകത്തിന്റെ ഇരുകരകളിലുമായി മുഖാമുഖം നിൽക്കുകയുമാണ് .ഇതിനിടയിൽ ഏതാനും ദിവസത്തിന് മുമ്പുണ്ടായാ ഒരു അധിനിവേശശ്രമത്തെ പിന്തിരിപ്പിക്കാൻ അപായ വെടി ഉതിർത്തതായ റിപ്പോർട്ടുകളും വന്നിരുന്നതാണ്.
അതെന്തായാലും യുദ്ധ സജ്ജമായി നിലകൊള്ളുകയാണ് അവിടെ നമ്മുടെ സൈനികർ .സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതെത്രത്തോളം പ്രയോജനമാകു മെന്നതിലും ഉറപ്പില്ല.അത് ചൈനയുടെ അധിനിവേശ സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ്. അതിനാൽത്തന്നെ ചുട്ട മറുപടി നൽകാൻ തയാറായി തന്നെയാണ് നമ്മുടെ സൈനികർ.സൈനികരുടെ ഊർജ്ജമെന്നത് അവരുടെ പിന്നിലുള്ള 135 കോടി വരുന്ന രാജ്യത്തെ ജനതയാണ്.രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ടെന്ന് തെളിയിക്കുകയാണ് ഈയവസരത്തിൽ നമ്മുടെ കർത്തവ്യം.
ചൈനയുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ തകർത്ത് തരിപ്പണമാക്കാനും മുൻസർക്കാരിന്റെ കാലത്ത് ചൈന കൈയടക്കി വച്ചിരിക്കുന്ന നമ്മുടെ പ്രദേശങ്ങൾ വീണ്ടെടുക്കാനും നമ്മുടെ ധീര ജവാന്മാർക്ക് കഴിയട്ടെ …,അവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു…R.Subhash Kurup, Rtd. Indian Navy, Electronic Engr,Chief editor, Kaladwani news (www.kaladwaninews.com)