ചൈനീസ് ആർമി ഓഫീസർ കൊല്ലപ്പെട്ടെന്ന് ,ഒടുവിൽ സ്ഥിരീകരിച്ച് ചൈന:

ചൈനീസ് ആർമി ഓഫീസർ കൊല്ലപ്പെട്ടെന്ന് ,ഒടുവിൽ സ്ഥിരീകരിച്ച് ചൈന:

ചൈനീസ് ആർമി ഓഫീസർ കൊല്ലപ്പെട്ടെന്ന് ,ഒടുവിൽ സ്ഥിരീകരിച്ച് ചൈന:

ഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നടത്തിയ പ്രകോപനത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന.

തിങ്കളാഴ്ച, ലഫ്. ജനറൽ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാർത്ത പുറത്തുവന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം നടക്കുന്നത്.

ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.എന്നാൽ സംഘട്ടനത്തിൽ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന ഇനിയും വ്യക്തമാക്കിയിട്ടില്ല. 40ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് .