ചൈനീസ് ചരക്കുകപ്പലിനെ നാവികസേന തടഞ്ഞു; നടുക്കടലിൽ നാടകീയ രംഗങ്ങൾ:

ചൈനീസ് ചരക്കുകപ്പലിനെ നാവികസേന തടഞ്ഞു;  നടുക്കടലിൽ നാടകീയ രംഗങ്ങൾ:

കൊച്ചി: ഇന്ത്യയുടെ സമുദ്രാതിർത്തിക്കപ്പുറം അറബിക്കടലിൽ കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചൈനയുടെ ചരക്കു കപ്പലിനെ ഇന്ത്യയുടെ നാവികസേനാകപ്പൽ ഐ എൻ എസ്. സുനയന നടുക്കടലിൽ തടയുന്നു. നിരോധിക്കപ്പെട്ട വസ്തുക്കൾ ചൈനീസ് കപ്പലിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടുക്കടലിലെ പരിശോധന. നാവികസേനയുടെ കപ്പൽ പരിശോധിക്കണമെന്നുള്ള സന്ദേശത്തിനു അനുമതി ലഭിച്ച്ചതിനെ തുടർന്ന് ഇന്ത്യൻ കപ്പലിൽ നിന്ന് ഏഴു പേര് ചെറു ബോട്ടിൽ ചൈനീസ് കപ്പലിലേക്ക് പുറപ്പെട്ടു.

പരിശോധനയിൽ കപ്പലിൽ നിരോധിത വസ്തുക്കൾ കണ്ടെത്താനായില്ല .തുടർന്ന് അനുബന്ധ പ്രക്രിയയായ ബോർഡിങ് ക്ളീയറൻസ് സെര്ടിഫിക്കറ്റുകൾ പരസ്പരം കൈമാറുകയും കപ്പലിനെ പോകാൻ അനുവദിക്കുകയും ചെയ്തു. സൈനികർ മടങ്ങി കപ്പലിലേക്കും പോന്നു. നാവിക സേന വാരത്തിന്റെ ഭാഗമായി അറബിക്കടലിൽ ഭാരതീയ നാവിക സേന നടത്തിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു മേൽ നാടകീയ രംഗങ്ങൾ. വി ബി എസ് എസ് എന്ന നാവികസേനാ കോഡായ .. വിസിറ്റ് , ബോർഡ്,സെർച്ച്, സീഷർ എന്ന പരിശോധനയാണിവിടെ നടന്നത്. പരിശോധനക്ക് സമ്മതിക്കാതിരുന്നാൽ കഥ മാറും. ഐ എൻ എസ് സുനയന ചൈനീസ് ചരക്കു കപ്പലായും തീരരക്ഷാ സേനയുടെ സാരഥി എന്ന കപ്പൽ മോക് ഡ്രില്ലിന് വേണ്ടി സുനയനയായി പെരുമാറ്റുകയുമായിരുന്നു. IN S TIR എന്ന കപ്പലും ഹെലികോപ്റ്ററുകളും പങ്കെടുത്തു.
REPLENISHMENT AT SEA :
അത്യാവശ്യ ഘട്ടങ്ങളിൽ സാധങ്ങളോ,ആയുധങ്ങളോ, ആളുകളെയോ ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് കൈമാറുന്ന അവസ്ഥ , നടുക്കടലിൽ സാഹസികവും അപകടം പിടിച്ചതുമായ ഓപ്പറേഷനാണ്. മണിക്കൂറിൽ 20 കി മി സ്പീഡിൽ ഏതാനും മീറ്റർ മാത്രം അകലത്തിൽ സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളിൽ ആദ്യം പ്രത്ത്യേക തോക്കിൽ വെടിയുതിർത്തു ഇരുകപ്പലുകളും തമ്മിൽ ചരട് കോർത്തും തുടർന്ന് വൻ വടങ്ങൾ ഉപയോഗച്ച് ഇരുകപ്പലുകളെയും ബന്ധിപ്പിക്കുന്നു. തുടർന്ന് കപ്പി ഉപയോഗിച്ച് കടലിനു മുകളിലൂടെ ഏറു കപ്പലുകളുമായുള്ള കൈമാറ്റം സുഗമമാക്കുന്നു.ഈ പ്രക്രിയയെയാണ് riplenishment at sea എന്നറിയപ്പെടുന്നത്.

ഇന്ത്യൻ നാവികസേന രാജ്യത്തിന്റെയും മറ്റു രാജ്യങ്ങളുടെയും സുരക്ഷക്കായി കടലിൽ നിത്യേന നിർവഹിക്കുന്ന ചുമതലകളിലെ ചിലതു മാത്രമാണിവ. കടലിലെ സുരക്ഷാ തന്ത്ര പ്രധാനമാണ് അതുപോലെയാണ് മൽസ്യ തൊഴിലാളികളുടെയും ചരക്കു യാത്രാ കപ്പലുകളുടെയും സുരക്ഷ.by.R.Subhash Rtd Indian Navy, Chief Editor..Kaladwani News ( picture courtesy. manorama online)