ചോദ്യം മഹാരാഷ്ട്രാ സർക്കാരിനോട്;‘മാളുകള്‍ തുറക്കാന്‍ അനുവദിക്കുകയും ക്ഷേത്രങ്ങളുടെ കാര്യം വരുമ്പോള്‍ കൊവിഡ് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് വിചിത്രമെന്ന് സുപ്രീംകോടതി:
ഡല്‍ഹി: ക്ഷേത്രങ്ങള്‍ മാത്രം അടിച്ചിടുകയും മാളുകളും മറ്റും തുറക്കാനനുവദിക്കുകയും ചെയ്യുന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. സാമ്പത്തികലാഭം മാത്രം നോക്കിയാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നത് ആശ്ചര്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജൈന ക്ഷേത്രം തുറക്കണമെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ഇത്തരത്തിലുള്ള പരാമര്ശമുണ്ടായത്.
സാമ്പത്തിക താല്പര്യങ്ങളുള്ള കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഇളവ് നല്‍കുന്നു എന്നത് വളരെ വിചിത്രമായാണ് താന്‍ കാണുന്നതെന്നും സാമ്പത്തികമായ നേട്ടം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ റിസ്‌ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞ ബോബ്‌ഡെ ഇത് മതപരമായ കാര്യത്തില്‍ എത്തുമ്പോള്‍ കൊവിഡിന്റെ പേര് പറഞ്ഞ് ചെയ്യാന്‍ സാധിക്കുക്കയില്ലെന്ന് സര്‍ക്കാര്‍ പറയുകയാണെന്നും ജസ്റ്റിസ് ബോബ്‌ഡെ നിരീക്ഷിച്ചു.
വാൽക്കഷണം:സത്യസന്ധമായ ഒരു നിരീക്ഷണമാണ് സുപ്രീം കോടതിയുടേതെന്നതിൽ സംശയമില്ല.ഈ നിരീക്ഷണം കണ്ടപ്പോൾ കേരളത്തിലും ഇതേ അവസ്ഥ തന്നെയല്ലേ എന്ന് ചോദിച്ചു പോകുന്നു.ഭൂരിപക്ഷ സമുദായം ഇവിടെ പലവിഷയങ്ങളിലും അടിച്ചമർത്തൽ നേരിടുകയാണെന്നതാണ് അതിപ്രധാനമായ യാഥാർഥ്യം .