വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളിസ്വത്തു തർക്കം പരിഹരിക്കാൻ, ബില്ല് കൊണ്ടുവരാനുള്ള യാതൊരു ഉദ്ദേശവും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി.നിയമ പരിഷ്കാര കമ്മീഷൻ ബില്ല് തയാറാക്കിയത് സർക്കാരിനോടാലോചിച്ചിട്ടല്ലെന്നും പിണറായി.എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ സമുദായത്തെ പിണക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.ബില്ലിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.