ന്യൂഡല്‍ഹി: വ്യാപക പരാതി ഉയര്‍ന്ന കെ.പി.സി.സി. ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയില്‍ പ്രവര്‍ത്തന മികവ് മാനദണ്ഡം പാലിക്കാതെ, ഭാരവാഹി ബാഹുല്യവും, ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയും സമർപ്പിച്ച പട്ടികയിലാണ് ഒപ്പിടാൻ വിസ്സമ്മതിച്ചത് .
പ്രവര്‍ത്തന മികവിന് പ്രധാന്യം നല്കാതെയുള്ള ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാന്‍ഡിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം ഇത്തരത്തില്‍ പരാതി നല്കിയിട്ടുണ്ടെന്നാണറിവ്.155 പേരുടെ ജംബോ ഭാരവാഹിപ്പട്ടികയാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വെയ്കിട്ടോടെ സമർപ്പിച്ചിരുന്നത്.