ജനതാ കര്‍ഫ്യൂ നിർദ്ദേശം ലംഘിച്ച് യാത്ര; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു:
മലപ്പുറം: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനിടെ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. എടപ്പാളില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് യുവാവ് മരിച്ചത്. അയിലക്കാട് തണ്ടേംപറമ്പില് വൈശാഖാണ് മരിച്ചത്.
വൈശാഖിനൊപ്പം സൃഹൃത്തായ വിഷ്ണുവും ബൈക്കിലുണ്ടായിരുന്നു. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാൽക്കഷണം: ഇവരൊന്നും യാതൊരു സഹതാപവും അർഹിക്കുന്നില്ല.