ജനസംഖ്യാ വിസ്ഫോടനം പ്രമേയം; മതവികാരം വ്രണപ്പെടുത്തുന്നില്ല; ലക്ഷ്യമിടുന്നത് സ്ത്രീ ഉന്നമനം… ഹമാരെ ബാരഹ് ന്റെ പ്രദർശനത്തിന് അനുമതി:
Hamare Baarah does not offend Muslims’ religious sentiments, says Bombay HC.
മുംബൈ: ജനസംഖ്യാ വിസ്ഫോടനം പ്രമേയമാക്കിയ സിനിമ ഹമാരെ ബാരെ റിലീസിനൊരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 21 നാകും ചിത്രം തിയറ്ററുകളിൽ എത്തുക.
ജൂൺ ഏഴിനു റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക വിശ്വാസികളായ ചിലർ കോടതിയെ സമീപിച്ചിരുന്നു. ചിത്രം മുസ്ലീം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും ഇസ്ലാമിക ഗ്രന്ഥമായ ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇത് പരിഗണിച്ച കോടതി ചിത്രത്തിന്റെ പ്രദർശനത്തിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ജസ്റ്റിസുമാരായ ബിപി കൊലബവല്ല, ഫിർദോഷ് പൂനിവല്ല എന്നിവർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുൻപാകെ ആയിരുന്നു ഹർജി. ഇത് പരിഗണിച്ച കോടതി ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. ഇതിന് പുറമേ ചിത്രത്തിൽ 12 സൈക്കന്റ് ദൈർഘ്യം വരുന്ന അറിയിപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു. സിനിമ ഇസ്ലാം മതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളത് ആണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.News DEsk Kaladwani News. 8921945001.