ജനാധിപത്യ സംരക്ഷണത്തിനായി അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് സല്യൂട്ട് ; പ്രധാനമന്ത്രി

ജനാധിപത്യ സംരക്ഷണത്തിനായി  അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് സല്യൂട്ട് ; പ്രധാനമന്ത്രി

ജനാധിപത്യ സംരക്ഷണത്തിനായി അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് സല്യൂട്ട് ; പ്രധാനമന്ത്രി:

ന്യൂഡല്‍ഹി: അടിയന്തിരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയവരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.അവരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയത് കൃത്യം 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് .അന്ന് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയ എല്ലാവരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു.അവരുടെ ത്യാഗം രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തിരാവസ്ഥയുടെ 45-ആം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത്ഷാ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
അന്ന് ഒരു കുടുംബത്തിന്റെ അധികാര മോഹമാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചതെന്ന് അമിത്ഷാ പറഞ്ഞു. ഒറ്റരാത്രി കൊണ്ട് രാജ്യം ജയിലായി. കോടതികള്‍, മാദ്ധ്യമ പ്രവര്‍ത്തനം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെല്ലാം ചവിട്ടിമെതിക്കപ്പെട്ടു.

ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമ ഫലമായി അടിയന്തിരാവസ്ഥ നീക്കി. രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍ക്കും ജനാധിപത്യം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഒരു കുടുംബത്തിന്റെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനും അതീതമായി കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇന്നും അതേ അവസ്ഥയാണ് തുടരുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.