ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി :
ഡൽഹി: ജമ്മു -കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത് . മണ്ഡലങ്ങളുടെ പുനർനിർണയത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് . ജമ്മു -കാശ്മീരിൽ നിന്നുള്ള 14 വിവിധ രാഷ്ട്രീയ നേതാക്കളാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തത് .
കാശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നു ഗുപ്കർസഖ്യം ആവശ്യപ്പെട്ടു . ഇതിനെതിരായ ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കോടതിയുടെ അന്തിമ തീരുമാനം വരെ കാത്തിരിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു . എന്നാൽ ജമ്മു -കശ്മീർ സംസ്ഥാന പദവി നൽകുന്നതിലും തീരുമാനമായില്ല .