ജമ്മുവിന് പിന്നാലെ വീണ്ടും ഡ്രോൺ സാന്നിധ്യം; രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടു സൈന്യം :
ജമ്മുവിലെ വായുസേന കേന്ദ്രത്തിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കാലുചകിലെ സൈനിക കേന്ദ്രത്തിനു മുകളിലും ഇന്നലെ രാത്രി ഡ്രോൺ സാന്നിദ്യം ഉണ്ടായതായി റിപ്പോർട്ട് പുറത്തു . ജമ്മു പത്താംകോഡ് ദേശീയപാതക്കു സമീപം സംശയാസ്പദമായി കണ്ട രണ്ടു ഡ്രോണുകളെയാണ് വെടി വെച്ചിട്ടത് . അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മുൻ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തീവ്രവാദ സംഘടനകളെയാണ് പ്രധാനമായും സംശയിക്കുന്നത് .