ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്.. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെയും വിന്യസിക്കുന്നു.
നേരത്തെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. 2 ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ ഹിസ്ബുള്‍ മുജാഹിദിന്‍ സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അനന്ത്നാഗ് ജില്ലയിലെ കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഭീകരരും സൈന്യവും ഒരു മണിക്കൂറോളം പ്രദേശത്ത് ശക്തമായ വെടിവെയ്പ് തുടര്‍ന്നു.
ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.