ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. ട്രക്കില്‍ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണ്.