ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം…ജമ്മുകശ്‍മീരിലെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള പാകിസ്ഥാന്റെ കുൽസിത ശ്രമം :

ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം ജമ്മുകശ്‍മീരിലെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള പാക് ശ്രമമാണെന്ന് വിലയിരുത്തൽ. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും 5 കിലോ ഗ്രാം ഐഇഡിയുമായി ഭീകരൻ പിടിയിലായി.

വ്യോമസേന മേധാവി ആർ കെ എസ് ബദൗരിയ സാഹചര്യം വിലയിരുത്തുന്നുണ്ട്.സി ആർ പി എഫ് ഡെപ്യൂട്ടി ഐജിയും സംഭവ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. സംഭവത്തിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു.

ജമ്മു കശ്മീരിൽ ഉചിതമായ സമയത്ത് സംസ്ഥാന പ്രഖ്യാപനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ സന്നിഹിതരായിരുന്നു. ഇതാവാം പാകിസ്ഥാനെ ചൊടിപ്പിച്ചത് എന്നാണ് നിഗമനം.

എന്നിരുന്നാലും പാകിസ്ഥാന് കിട്ടേണ്ടത് ഉടനെ തിരിച്ചു കൊടുക്കേണ്ടിയിരിക്കുന്നു എന്നാണു സാമൂഹ്യപ്രതികരണം ഉയരുന്നത്.