ജാമ്യ നിഷേധം; മുംബൈ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീംകോടതിയില്‍ :
ഡല്‍ഹി: ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാഅപേക്ഷ മുംബൈ ഹൈക്കോഡ്ത്തി തള്ളിയ പശ്ചാത്തലത്തിൽ അർണാബ് സുപ്രീംകോടതിയെ സമീപിച്ചു.
ദീപാവലി അവധിയായിട്ടും പ്രത്യേക കോടതി ചേര്‍ന്നാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. പക്ഷെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമുള്ള വാദം ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡേയും എം.എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.ഇതേ തുടർന്നാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചത്.