തിരു : സംസ്ഥാനത്ത് പബ്ബ്കൾ വന്നേക്കുമെന്നുള്ള സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്കി മുഖ്യമന്ത്രി സംസാരിച്ചത്.രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്ന ഉദ്യോഗസ്ഥർക്ക് ജോലിക്ക് ശേഷം അല്പം ഉല്ലസിക്കണമെന്നു തോന്നിയാൽ അത്തരത്തിലുള്ള സൗകര്യങ്ങളില്ലെന്ന പരാതികളുണ്ട്.ബിവറേജ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരുമെന്നും വരി നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ നല്ല രീതിയിൽ സജ്ജീകരിച്ച മദ്യ കടകൾ കോണ്ടുവരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.