‘ഞാൻ ബാബരി’ ; ബാഡ്ജ് സംഭവം ഗൗരവതരം ;ജില്ല പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി’:ദേശീയ ബാലാവകാശ കമ്മീഷൻ:
ഡൽഹി:പത്തനംതിട്ട,കോട്ടങ്ങൽ സെൻറ്മേരീസ് സ്കൂൾ വിദ്യാർത്ഥികളെ നിർബന്ധപൂർവം’ഞാൻ ബാബരി’എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടൽ.
മൂന്ന് ദിവസത്തിനകം സംഭവം അന്വേഷിച്ചു റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്കാ കനുംഗോ ജനം ടിവി യോട് വ്യക്തമാക്കി.
അയോധ്യയിൽ തർക്കമന്ദിരം തകർന്നതിന്റെ വാർഷിക ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത് കലാപശ്രമം ആണെന്നും,മുഗൾ അക്രമകാരിയും വംശവെറിയനുമായിരുന്ന ബാബറെ വെളളപൂശാൻ ആണ് ബാഡ്ജ് ധാരണത്തിൽ കൂടി പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട് .സംഭവം ദേശീയതലത്തിൽ ചർച്ചയാവുന്നതിനിടയിലാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടൽ.