ടാലന്റ് ഫാക്ടറിയായ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി:
സിഡ്‌നി: ഇന്ത്യയും- ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്‌നിയിൽ പ്രസ്താവിച്ചു. ഇതിനു പ്രവാസികൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവണെന്നും ജനാധിപത്യം കാരണമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും വളർന്നത് ഇന്ത്യ-ഓസ്ട്രേലിയയുടെ നയതന്ത്രബന്ധം കൊണ്ട് മാത്രമല്ല, യഥാർത്ഥ കാരണം, യഥാർത്ഥ ശക്തി – ഓസ്ട്രേലിയയിൽ താമസിക്കുന്ന നിങ്ങൾ ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. പ്രവാസികളുടെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കഴിവുകൾക്കോ വിഭവങ്ങൾക്കോ ഒരു കുറവുമില്ല. ഇന്ന് ഇന്ത്യയാണ് ഏറ്റവും വലുതും ഏറ്റവും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധികളെ ഇന്ന് ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് ലോകബാങ്ക് വിശ്വസിക്കുന്നു. പല രാജ്യങ്ങളിലെയും ബാങ്കിംഗ് സംവിധാനം ഇന്ന് കുഴപ്പത്തിലാണ്, എന്നാൽ മറുവശത്ത്, ഇന്ത്യയിലെ ബാങ്കുകളുടെ ശക്തി എല്ലായിടത്തും വിലമതിക്കപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.news desk kaladwani news..9037259950