ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍; ഒപ്പം ‘ബിജെപി സര്‍ക്കാരിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം’ എന്ന് കുറിപ്പും:

ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍; ഒപ്പം ‘ബിജെപി സര്‍ക്കാരിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു കൊടുക്കണം’ എന്ന് കുറിപ്പും:

മുംബൈ: കൊല്‍ക്കത്തയില്‍ നിന്നും ഇന്നു രാവിലെ മുംബൈയിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കളോടൊപ്പം സൂക്ഷിച്ചിരുന്ന ഒരു കുറിപ്പും ട്രെയിനില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്നു രാവിലെ 7.30-ഓടെ കുര്‍ള സ്‌റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ജീവനക്കാര്‍ ട്രെയിൻ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട്രെയിനിലെ കോച്ചിനകത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ട്രെയിനില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളെ ബാറ്ററിയുമായി ബന്ധിപ്പിച്ചിരുന്നെന്ന് മുംബൈ റെയില്‍ വേ കമ്മീഷണര്‍ അറിയിച്ചു. സംഭവത്തേ തുടര്‍ന്ന് ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.സ്‌ഫോടക വസ്തുക്കളോടൊപ്പമുണ്ടായിരുന്ന കുറിപ്പില്‍ ‘നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ബിജെപി സര്‍ക്കാരിന് കാണിച്ചു കൊടുക്കണം’ എന്ന് എഴുതിയിട്ടുണ്ട്.courtesy: janam tv