ന്യൂഡല്‍ഹി: ട്രെയിനുകള്‍ അടിമുടി മാറുന്നു , ട്രെയിന്‍ യാത്ര ഇനി വിമാനയാത്രയ്ക്ക് തുല്യമാകും.: ട്രെയിനുകളില്‍ കുലുക്കമില്ലാതിരിയ്ക്കാന്‍ റെയില്‍വേ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പുതിയരീതിയിലുള്ള കപ്ലര്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എല്‍എച്ച്.ബി. കോച്ചുകളാണ് ഇനി ട്രെയിനുകളില്‍ ഘടിപ്പിയ്ക്കാന്‍ പോകുന്നത്. ഇതാണ് സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത്. കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതും കുലുക്കം കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഇത്തരത്തിലുള്ള കപ്ലറുകള്‍ ഘടിപ്പിച്ച 12000-ലേറെ എല്‍.എച്ച്.ബി. കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ