ഡല്‍ഹിയില്‍ തിയറ്ററുകള്‍ തുറന്നെങ്കിലും സിനിമാ കാണാൻ ആളില്ലാത്ത അവസ്ഥയിൽ:
ഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ തുറന്നെങ്കിലും സിനിമാ കാണാൻ എത്തിയത് ഏതാനും പേര് മാത്രം: അഞ്ചാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30-ന്റെ ഷോക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30 യുടെ ഷോക്ക് അഞ്ചുപേരും എന്നാണ് വാർത്താ റിപ്പോർട്ട് .
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകള്‍ വീണ്ടും തുറന്നത്.