തങ്കത്താളുകളിൽ ചരിത്രമെഴുതാൻ … പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല സന്ദർശനം; ഉടനുണ്ടായേക്കുമെന്നു സൂചന:
പ്രധാന മന്ത്രിയുടെ ശബരിമല സന്ദർശനം ഉടനുണ്ടായേക്കുമെന്നുള്ള സൂചന പങ്കുവെച്ചിരിക്കുന്നത് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറാണ്.അദ്ദേഹത്തിന്റെ ശബരിമല സന്ദര്‍ശനത്തോട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം പങ്കുവെച്ചത് .ശബരിമലയുടെ വികസനത്തിനായി വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്യുമെന്ന് പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.
ആഗോള പ്രശസ്തിയുള്ള ശബരിമലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദസ്പര്‍ശ മുണ്ടാകുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ശബരിമലയുടെ പ്രസക്തി വാനോളം ഉയരുന്ന സാധ്യതയാണുള്ളത്, ഇതുവരെ ഒരു പ്രധാനമന്ത്രിമാരും ഇവിടം സന്ദര്‍ശിച്ചിട്ടില്ല.അതിനാൽ തന്നെ യോഗി തുല്യനായ നമ്മുടെ പ്രധാനമന്ത്രിയുടെ പാദസ്പർശം കൊണ്ട് ശബരിമലയ്ക്കും 10 കോടിയിലേറെ വരുന്ന ശബരിമലഭക്തർക്കും വികസന രംഗത്തും മറ്റൊട്ടനേകം രംഗങ്ങളിലും ചരിത്രപരമായ നേട്ടങ്ങൾക്കുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.
ജാതി മത ഭേദമില്ലാതെ ക്ഷേത്രാചാരങ്ങൾ പാലിച്ചു കൊണ്ട് ആർക്കും ശബരിമല ദര്‍ശനം നടത്താം.പ്രധാനമന്ത്രിയുടെ ശബരിമല ക്ഷേത്ര ദര്‍ശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു …kaladwani news