‘തബ്ലീഗ് ആവര്‍ത്തിക്കരുത്, കര്‍ഷക സമരത്തിൽ സുപ്രീംകോടതി:
ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സമരക്കാരെ സംഘം ചേരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഈ വര്‍ഷമാദ്യം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.സമരം രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പണ്ഡിത നല്കിയ ഹര്‍ജിയിലാണ് നടപടി.
ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ഡല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കും വൈറസ് വന്‍തോതില്‍ പടര്‍ന്നത്.
കര്‍ഷക സമരം മൂലം രോഗം വ്യാപിക്കുന്നത് തടയാന്‍ എടുത്ത നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മുന്‍കരുതല്‍ എടുത്തിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു.