തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശനമില്ല’:
ഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ. സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
നേരത്തേ, കൊറോണ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച സംഭവത്തിൽ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സൗദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ മാസം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 960 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
വിദേശികളായ തബ്ലീഗികൾ ടൂറിസ്റ്റ് വിസയിലാണ് എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇവർക്ക് അനുമതിയില്ലെ ന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.