തബ് ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിന്റെ അടുത്ത ബന്ധുക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു:

തബ് ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിന്റെ അടുത്ത ബന്ധുക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു:

തബ് ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിന്റെ അടുത്ത ബന്ധുക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു:

ന്യുഡല്‍ഹി: രാജ്യത്ത് കൊറോണ ബാധയുടെ പ്രഭവ കേന്ദ്രമായി മാറിയ നിസാമുദ്ദീന്‍ തബ് ലീഗ് ജമാ അത്തെയുടെ നേതാവിൻ്റെ അടുത്ത ബന്ധുക്കളില്‍ കൊറോണ സ്ഥിരീകരിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൗലാന സാദിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും തബ് ലീഗ് സമ്മേളനത്തില്‍ പൂര്‍ണ്ണായുംഇടപഴകിയവരുമാണ് ഇവരെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇരുവരുടേയും സ്രവം പരിശോധനയക്ക് മുന്നേ നൽകിയിരുന്നതിലാണ് രോഗം സ്ഥിരീകരിച്ചത് .

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒട്ടും സഹകരിക്കാതിരുന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനകളിലൂടെയാണ് അത്തരം ആളുകള്‍ തബ് ലീഗ് സമ്മേളനത്തില്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കണ്ടെത്തിയതെന്ന് ജില്ലാ മജിസ്ര്‌ടേറ്റ് അഖിലേഷ് സിംഗ് വ്യക്തമാക്കി. സാദിന്റെ ബന്ധുക്കള്‍ നിസ്സാമുദ്ദീന്‍ മേഖലയിലെ മൊഹല്ല മുഫ്തി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇതേ സഹറന്‍പൂര്‍ ജില്ലയില്‍ നിന്നും 44 പേര്‍ക്കാണ് കൊറോണ മുന്നേ സ്ഥിരീകരിക്കപ്പെട്ടത്.

തബ് ലീഗ് സമ്മേളനം വിവാദമായതോടെ ഒളിവില്‍ പോയ സാദ് പിന്നീട് താന്‍ സ്വയം ക്വാറന്റൈനിലാണെന്ന പ്രസ്താവനയിറക്കിയിരുന്നു. ഇതിനിടെ വിദേശികളെ അടക്കം അനധികൃതമായി കൊണ്ടുവരികയും അവര്‍ക്ക് അനധികൃതമായി തങ്ങാനുള്ള ഒത്താശചെയ്തതിനുമെല്ലാം മൗലാനാ സാദിനെ പ്രതിചേര്‍ത്തിരിക്കുകയാണ്. ഇത് മുന്‍കൂട്ടികണ്ട് ഇതുവരെയുള്ള സമ്മേളന രേഖകളെല്ലാം വക്കീലന്മാര്‍ക്ക് കൈമാറി തെളിവ് നശിപ്പിക്കാനുള്ള തന്ത്രങ്ങളാണ് സാദ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഡല്‍ഹി പോലീസ് രണ്ടാഴ്ച മുന്നേ കണ്ടെത്തിയിരുന്നു.courtesy..janam