തമ്മിലടിയെത്തുടർന്ന് കോൺഗ്രസ് അവലോകനയോഗം മാറ്റിവച്ചു:
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പാരാജയം ചർച്ച ചെയ്യാൻ കൂടിയ കോൺഗ്രസ് നേതൃത്വ യോഗത്തിൽ നേതാക്കളുടെ തമ്മിലടി. നേതാക്കളുടെ വാക്പോര് രൂക്ഷമായതോടെ യോഗം തന്നെ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടായി. മുല്ലപ്പള്ളിയുടെയും ഉമ്മൻ ചാണ്ടിയുടെയും മുന്നിൽ വച്ചായിരുന്നു വാക്പോരും പോർ വിളികളും .വാക്പോര് രൂക്ഷമായതോടെ അവലോകന യോഗം മാറ്റിവയ്ക്കേണ്ടിയും വന്നു.ഇനി നേതാക്കളെ ഒറ്റയ്ക്ക് കണ്ട് വിവരങ്ങൾ ആരായുമെന്നാണ് ലഭ്യമായ വിവരം.