പാലക്കാട്: തന്നെ എഡിജിപിയായി തരംതാഴ്ത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. ഇപ്പോൾ നടന്നത് തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണെന്നും സർക്കാർ പറയുന്നത് പൗരന്മാർക്ക് അനുസരിക്കുക അല്ലേ നിർവാഹമുള്ളൂവെന്നും നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു..
മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടി. തരംതാഴ്ത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് തരം താഴ്ത്തപ്പെടുന്ന അദ്യ ഡിജിപിയായി ജേക്കബ് തോമസ് മാറും. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് ആരോപിച്ചാണ് നടപടി.
തരാം താഴ്ത്തലിനെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ല. എസ് ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. അത് ലഭിച്ചാലും സ്വീകരിക്കും. ഇപ്പോൾ ജോലി ചെയ്യുന്ന മെറ്റൽ ഇൻഡസ്ട്രീസിൽ ഡിജിപി എഡിജിപി എന്ന വേർതിരിവ് ഒന്നുമില്ല. അതുകൊണ്ട് ഇപ്പോഴത്തെ നീക്കം എങ്ങിനെ ബാധിക്കും എന്ന് പറയാനാവില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.