തലശ്ശേരി കായിക ലോകം ഞെട്ടലിൽ:അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി…. യുവ ക്രിക്കറ്റ് താരം മുഹമ്മദ് ജാസിം അറസ്റ്റിൽ:

തലശേരി: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റിൽ. തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെ (27)യാണ് മഹാരാഷട്രയിൽ നിന്നെത്തിയ പോലീസ് സംഘം ചേറ്റംകുന്നിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്ര, ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജാസിമെന്നു പോലീസ് പറഞ്ഞു.

മലയാളികളായ രണ്ടു യുവതികൾ ഉൾപ്പെടെ അഞ്ച് യുവതികളും ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്‌ട്ര പോലീസ് സൂചന നൽകി. ഇവരിൽ രണ്ടു പേർ ഡാൻസ് ബാർ നർത്തകികളാണെന്നും വിവരമുണ്ട്.ഡൽഹിയിലും രത്നഗിരിയിലും നടന്ന റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്നഗിരി പോലീസ് തലശേരിയിലെത്തിയത്. ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള യുവ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞു തലശേരിയിലെ കായിക ലോകം ഞെട്ടലിലാണ്.courtesy.. brave india news.