തലസ്ഥാന മാറ്റം ..കോൺഗ്രസ്സിന്റെ ഗൂഡ ലക്ഷ്യമെന്ത് ?കേരളത്തെ വെട്ടിമുറിക്കലാണോ..?

തലസ്ഥാന മാറ്റം ..കോൺഗ്രസ്സിന്റെ ഗൂഡ ലക്ഷ്യമെന്ത് ?കേരളത്തെ വെട്ടിമുറിക്കലാണോ..?

തലസ്ഥാന മാറ്റം ..കോൺഗ്രസ്സിന്റെ ഗൂഡ ലക്ഷ്യമെന്ത് ?കേരളത്തെ വെട്ടിമുറിക്കലാണോ..?

കേരളത്തിൻ്റെ തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണമെന്ന കോൺഗ്രസിൻ്റെ ആവശ്യം സംസ്ഥാനത്ത് പ്രാദേശിക വികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഹൈബി ഈഡൻ എന്ന എംപി യുടെ വ്യക്തിപരമായ ആവശ്യമാണ് സ്വകാര്യബില്ലായി പാർലമെൻ്റിൽ എത്തിയതെന്നുള്ള കോൺഗ്രസിൻ്റെ വിശദീകരണം അത്രയാർക്കും അങ്ങ് ദഹിക്കുന്നില്ല. . എന്തെന്നാൽ കേരളത്തിൽ ഈ വിഷയം ചർച്ചയാകണം എന്ന ഉദ്ദേശം തന്നെയാവും ഇതിനു പിന്നിൽ ഉണ്ടായിരുന്നിരിക്കുക.പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുക്കുകയല്ലേ..?

വിഭജനം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നത് കോൺഗ്രസിൻ്റെ ഒരു നയമാണെന്നു പറയാം. കട്ടിംഗ് സൗത്ത് പോലുള്ള വിഘടനവാദ ആശയങ്ങൾക്ക് വരെ ഊർജ്ജം പകർന്ന കോൺഗ്രസ് നിലപാടുകൾ ആശങ്കാജനകം തന്നെയാണ്. വിദേശ മണ്ണിൽ ചെന്ന് ചില രാജ്യ വിരുദ്ധരോടൊപ്പം ചേർന്ന് ഭാരതത്തിൻ്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ നടത്തുന്ന രാഹുൽ ഗാന്ധി അവരുടെ നേതാവാകുമ്പോൾ അങ്ങനെചിന്തിച്ചാൽ തന്നെയും അതിൽ തെറ്റ് കാണാനുമാവില്ല.അപ്പോൾ ഐക്യ കേരളത്തെ തിരുവിതാംകൂറും, കൊച്ചിയും, മലബാറുമായെല്ലാം വീണ്ടും വെട്ടിമുറിക്കലാണോ ഹൈബി ഈഡനിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും സംശയിക്കേണ്ടതുണ്ട്.

 

സംസ്ഥാന രൂപീകരണത്തിന് മുമ്പും തിരുവനന്തപുരം ഒരു അധികാര കേന്ദ്രം തന്നെയായിരുന്നു. സാംസ്കാരികമായും സാമൂഹികമായും കേരളത്തെ രൂപപ്പെടുത്തുന്നതിൽ തിരുവനന്തപുരം എന്ന പ്രദേശത്തിന് വലിയ പങ്കുണ്ട്. തലസ്ഥാനം എന്ന പദവി തിരുവന്തപുരത്തിന് വന്ന് ചേർന്നതല്ല അത് ആർജ്ജിച്ചെടുത്തതാണ്. തിരുവിതാംകൂർ കാലഘട്ടം മുതൽ തന്നെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് തിരുവനന്തപുരത്തെ വികസിപ്പിച്ചെടുത്തതെന്ന് ഓർമ്മ വേണം.സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറിയതും സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമം പാസ്സായതോടെ കേരളത്തിന്റെ തലസ്‌ഥാനം ആയതുമായ ചരിത്രം ഹൈബി ഈഡനും കോൺഗ്രസും പഠിക്കേണ്ടതുണ്ട്. പത്മനാഭൻ്റെ മണ്ണിലെ തലസ്ഥാനം ഓരോ കേരളീയൻ്റെയും വികാരമാണെന്ന് കോൺഗ്രസ് അറിയണം.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായുള്ള ചില മത സാമുദായിക താത്പര്യങ്ങളാണ് കോൺഗ്രസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. പോരെങ്കിൽ അമൃത് നഗരവികസനവും കേരളത്തിലങ്ങോളമിങ്ങോളം നടന്നു വരുന്ന ദേശീയപാതാ വികസനവും, എയർ പോർട്ടിന്റെ മുഖച്ഛായ മാറിയതും വിഴിഞ്ഞം പദ്ധതി പൂവണിയുന്നതും ഫ്‌ളൈഓവറുകളും മികച്ച റെയിൽവേ സ്റ്റേഷൻ അടക്കം തിരുവനന്തപുരത്ത്‌ മോദി സർക്കാർ നടപ്പിലാക്കി വരുന്ന വമ്പൻ വികസന മുന്നേറ്റത്തെ ഏതെങ്കിലും വിധത്തിൽ തടയിടാനാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് ..9037259950