വ്ലാഡിവോസ്റ്റോക്ക്: റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. സന്ദര്‍ശനത്തിന്റെ ഗുണഫലം ഇന്ത്യയെയും റഷ്യയേയും കൂടുതല്‍ അടുപ്പിക്കുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ‘താങ്ക് യു റഷ്യ. റഷ്യന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. സന്ദര്‍ശനത്തിന്റെ ഗുണഫലം ഇന്ത്യയെയും റഷ്യയേയും കൂടുതല്‍ അടുപ്പിക്കും. റഷ്യന്‍ ജനതയ്ക്കും പ്രസിഡന്റ് പുചിനും നന്ദിയറിയിക്കുന്നു’ . പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യാ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും അദ്ദേഹം പങ്കെടുത്തു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുചിനുമായും മംഗോളിയന്‍ പ്രസിഡന്റ് കാള്ട്ട്മാംഗിന് ബട്ടുല്ഗയു മായും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിനൊപ്പം സവേസ്ത കപ്പല്‍ നിര്‍മ്മാണ ശാലയും അദ്ദേഹം സന്ദര്‍ശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായകമായ പല കരാറുകളിലും ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ചു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം, ഊര്‍ജം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സുപ്രധാന കരാറുകളിലാണ് അദ്ദേഹം ഒപ്പ് വെച്ചത്.courtesy…janam