ജെയ്ഷെ മുഹമ്മദിന്റെ കട്ടിൽ കുന്നിന്മുകളിലുള്ള ഏറ്റവും വലിയ ഭീകരക്യാമ്പാണ് ഇന്ത്യൻ സേന തകർത്തത് .ഭീകരർ ഇനിയും ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് പ്രതിരോധ തിരിച്ചടി അനിവാര്യമാക്കിയത്.
ദില്ലി: പാകിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി വിജയ് ഗോഖലെ. ബാലക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ വലിയ പരിശീലന കേന്ദ്രമാണ് ആക്രമിച്ചു തകർത്തതെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇതിന്റെ തലവനും മസ്ഊദ് അസറിന്റെ ഭാര്യാസഹോദരനുമായ ഉസ്താദ് ഖോദി എന്നിവരുൾപ്പടെ നിരവധി ജെയ്ഷെ ഭീകരരെ കാലപുരിക്ക് അയച്ചതായും ഇന്ത്യ വ്യക്തമാക്കി.
അതിർത്തിയിലെ ഭീകര താവളങ്ങൾക്കു നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത് .അതല്ലാതെ പാകിസ്ഥാനതിരെയുള്ള സൈനിക നീക്കമായിരുന്നില്ലിത്. ഇനിയും നിരവധി ഭീകരാക്രമണങ്ങൾക്ക് ഭീകരർ പദ്ധതിയിട്ടിരുന്ന സാഹചര്യത്തിലാണ് ജെയ്ഷെയുടെ ഏറ്റവും വലിയ ഭീകരകേന്ദ്രം തന്നെ ആക്രമിച്ചു തകർത്തത് …വിദേശ കാര്യ സെക്രട്ടറി വിശദീകരിച്ചു.ഇതൊരു കരുതൽ ആക്രമണം മാത്രമായിരുന്നു.അതുകൊണ്ട് തന്നെ ഇതിനെ ഒരു സൈനിക നീക്കമായി കാണേണ്ടതില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെയും ഓർമ്മിപ്പിക്കുന്നു.ഉൾക്കാട്ടിനകത്തുള്ള ഭീകര താവളമായതിനാൽ തിരിച്ചടിയിൽ നാട്ടുകാർക്കും മറ്റും അധിക ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല