തിരുവനന്തപുരത്തെ ബാങ്കിൽ ലോക്കർ തുറക്കാൻ ശിവശങ്കർ സ്വപ്നയെ സഹായിച്ചു : വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വിട്ട് എൻഫോഴ്‌സ്‌മെന്റ്:

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ എസ്ബിഐ ബാങ്കിൽ ലോക്കർ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സഹായിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ്‌ ആക്റ്റിനു കീഴിൽ വരുന്ന കേസുകൾ കൈകാര്യം ചെയുന്ന പ്രത്യേക കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവിധ ഇടപാടുകളിലായി സ്വപ്നയ്ക്കു ലഭിച്ച കമ്മീഷൻ ഈ ലോക്കറിൽ സൂക്ഷിച്ചിരുന്നതായാണ്‌ വിവരങ്ങൾ. സ്വപ്നയ്ക്ക് ബാങ്കിൽ ലോക്കർ തുറക്കാനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ ആയിരുന്നെന്നും ഇയാൾക്ക് സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

സ്വപ്നയും ശിവശങ്കറും ഇക്കാര്യം ചർച്ച ചെയ്യുന്ന വാട്സ്ആപ്പ് ചാറ്റുകളും എൻഫോഴ്‌മെന്റ് കോടതിയിൽ സമർപ്പിച്ചു. നേരത്തെ സ്വപ്നയെ സഹായിച്ചത് ശിവശങ്കറാണെന്ന് പി. വേണുഗോപാൽ മൊഴി നൽകിയിരുന്നു. സ്വപ്നയുടെ തിരുവനന്തപുരത്തെ എസ്ബിഐ ബാങ്കിലുള്ള ഈ ലോക്കറിൽ നിന്നാണ് മുമ്പ് എൻഐഎ പണവും ഒരു കോടിയോളം വിലവരുന്ന സ്വർണവും പിടിച്ചെടുത്തത്.courtesy.. brave india