തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ പന്തളം കൊട്ടാരം:
പന്തളം: ശബരിമല ഉത്സവകാലത്ത് ഏര്‍പ്പെടുത്താന്‍ അവിടെ പോകുന്ന നിര്‍ദ്ദേശങ്ങളെ കുറിച്ച് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പന്തളം കൊട്ടാരവുമായിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്ന് പന്തളം കൊട്ടാരം.അതുകൊണ്ടു തന്നെ ദര്‍ശനത്തിനു നിബന്ധനകള്‍ തീരുമാനിച്ചതു പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പന്തളം കൊട്ടാരം ആരോപിക്കുന്നു.
ആചാരങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്തുവാന്‍ അനുവദിക്കാവു എന്ന് തന്നെയാണ് പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം. കോവിഡിന്റെ പേരില്‍ ആചാരങ്ങളെ അവഗണിച്ച് കൊണ്ട് ദര്‍ശനം നടത്തിക്കുന്നതിനോട് കൊട്ടാരം യോജിക്കുന്നില്ല.2020-21 ലെ ഉത്സവ നടത്തിപ്പിനെ പറ്റി ആലോചിക്കാന്‍ മുഖ്യമന്ത്രി സെപ്തംബര്‍ 28ന് നടത്തിയ വിര്‍ച്വല്‍ യോഗത്തില്‍ ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായി ഭക്തരെ അനുവദിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി അറിയിച്ചിരുന്നു.
തീര്‍ത്ഥാടനവുമായോ ക്ഷേത്രആചാരങ്ങളെ പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക് സ്വീകാര്യമല്ലാത്തതുമായ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദേശിച്ചതും.