തിരു : നഗരസഭയിലെ പാവകളിയിൽ അഴിമതി കത്തുന്നു;ചട്ടം മറികടന്നു എൽ ഇ ഡി ബൾബ് വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ അഴിമതിയെന്ന് കരമന അജിത്:

തിരു : നഗരസഭയിലെ പാവകളിയിൽ അഴിമതി കത്തുന്നു;ചട്ടം മറികടന്നു എൽ ഇ ഡി ബൾബ് വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ അഴിമതിയെന്ന് കരമന അജിത്:

തിരു : നഗരസഭയിലെ പാവകളിയിൽ അഴിമതി കത്തുന്നു;ചട്ടം മറികടന്നു എൽ ഇ ഡി ബൾബ് വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ അഴിമതിയെന്ന് കരമന അജിത്:

തിരുവനന്തപുരം നഗരസഭാ ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ഇവിടെ നടക്കുന്ന പതിനൊന്നാമത് അഴിമതിയുടെ തെളിവുകളാണ് ഇപ്പോൾ കരമന അജിത് പുറത്ത് വിട്ടിരിക്കുന്നത്. കോടികളുടെ ഇടപാട് നടത്തി 18000 എൽ ഇ ഡി ബൾബുകൾ വാങ്ങിയതിൽ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭക്കുണ്ടായിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങല്‍ നടന്നത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​റ്റ​ർ ക​മ്പ​നിയായ യു​നൈ​റ്റ​ഡ് ഇലക്ട്രിക്കൽ ഇ​ൻ​ഡ​സ്ട്രീ​സി​ന് ര​ണ്ട​ര​ക്കോ​ടി​യു​ടെ ക​രാ​ർ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ​ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ കാ​റ്റി​ൽ പറത്തി. അ​ഞ്ച് ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ക​രാ​റു​ക​ളെ​ല്ലാം ഇ-​ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ ന​ൽ​കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ജ​ന​കീ​യാ​സൂ​ത്ര​ണ വി​ഭാ​ഗത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ കൈ​മ​ട​ക്ക് ന​ൽ​കി​യും ഭര​ണ​സ​മി​തി​യി​ലെ ചി​ല നേ​താ​ക്ക​ളെ കാ​ണേ​ണ്ട​രീ​തി​യി​ൽ ക​ണ്ടു​മാ​ണ്സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ജ​ന​റ​ൽ മാ​നേ​ജ​റാ​യി​ട്ടു​ള്ള കൊല്ല​ത്തെ ക​മ്പ​നി​ക്ക് ക​രാ​ർ ഉ​റ​പ്പി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ മേൽ എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം, പ്രത്യക്ഷത്തില്‍ നഗരസഭയ്ക്ക് ഉണ്ടായ നഷ്ടം 18 ലക്ഷം രൂപയുടെതാണ്. ….ഇനിയാണ് വമ്പന്‍ ട്വിസ്റ്റ്….

യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയ ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.ഇ​ത്ത​ര​ത്തി​ൽ ത​ങ്ങ​ളു​ടേ​തെ​ന്ന ലേ​ബ​ലി​ൽ കോ​ർ​പ​റേ​ഷ​ന് ന​ൽ​കി​യ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ ‘ക്രോം​പ്ട​ണി’​ ന്റെ താ​യി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Crompton ന്‍റെ ലൈറ്റുകളുടെ മുകളില്‍ United ന്‍റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.
Crompton ന്‍റെ ലൈറ്റുകള്‍ക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായിരുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങി കൂട്ടി പൊതുഖജനാവ്‌ ധൂർത്തടിച്ചതെന്നാണ് കരമന അജിത് ആരോപിച്ചിരിക്കുന്നത്.
അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.350 രൂപ വച്ച് 18,000 ലൈറ്റുകള്‍ ആകുമ്പോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.

ഈ പകല്‍ക്കൊള്ള നിര്‍ത്തിയില്ലെങ്കില്‍ അതിശക്തമായ പ്രതികരണമുണ്ടാകും എന്നാണു കരമന അജിത് ഓര്‍മ്മിപ്പിക്കുന്നത്.ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും നഗര സഭയ്ക്ക് അകത്ത് ശക്തമായ പ്രതിപക്ഷമുണ്ട് അദ്ദേഹം പറഞ്ഞു.