തീപ്പെട്ടി തിരികൾ കൊണ്ടൊരു ഗണേശ വിഗ്രഹം സൃഷ്ടിച്ച് പുരി സ്വദേശിയായ ശാശ്വത രഞ്ജൻ സാഹു:
പൂരി: തീപ്പെട്ടിത്തിരികൾ കൊണ്ട് അത്യപൂർവമായ ഒരു ഒരു ഗണേശ വിഗ്രഹം നിർമ്മിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പുരി സ്വദേശിയായ ശാശ്വത് രഞ്ജൻ സാഹു. വിനായക ചതുർത്ഥിയോടനുബന്ധിച്ചാണ് ഈ പ്രത്യേക വിഗ്രഹം ശാശ്വത് തയാറാക്കിയത്.ശാശ്വത് രഞ്ജൻ സാഹു, പുരി കോളേജിലെ ബിരുദ വിദ്യാർഥിയാണ്.
“കുട്ടിക്കാലം മുതലേ ഗണപതിയുടെ വിഗ്രഹം നിർമ്മിക്കാൻ എപ്പോഴും താൻ ആഗ്രഹിച്ചിരുന്നു, വർഷങ്ങൾക്കുശേഷം, തീപ്പെട്ടി ഉപയോഗിച്ച് ഒരു പ്രതിമ നിർമ്മിക്കാൻ എനിക്ക് ഒടുവിൽ അവസരം ലഭിച്ചു”എന്നാണ് ശാശ്വത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിഗ്രഹം നിർമ്മിക്കാൻ ഏകദേശം 5,621 തീപ്പെട്ടികൾ ശാശ്വത് രഞ്ജൻ സാഹു ഉപയോഗിച്ചു. വിഗ്രഹത്തിന്റെ വീതി 22 ഇഞ്ചും അതിന്റെ നീളം 23 ഇഞ്ചുമാണ്. തീപ്പെട്ടി ഉപയോഗിച്ച് ഗണപതി വിഗ്രഹം സൃഷ്ടിക്കാൻ ശാശ്വത് എട്ട് ദിവസമെടുത്തു.