തീവ്രവാദികളെ നിർദാക്ഷിണ്യം അടിച്ചമർത്തണം :

തീവ്രവാദികളെ നിർദാക്ഷിണ്യം അടിച്ചമർത്തണം :

തീവ്രവാദികളെ നിർദാക്ഷിണ്യം അടിച്ചമർത്തണം :

നിർഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് ഡൽഹിയിൽ അരങ്ങേറിയത്. സമരം ചെയ്യുന്ന കർഷകരോട് ഇതുവരെ കേന്ദ്രസർക്കാർ സ്വീകരിച്ചത് ഉദാരസമീപനമാണ് .ബംഗാളിലെ നന്ദിഗ്രാമിൽ സി പി എം ചെയ്തത് പോലെ ജനങ്ങളെ വെടിവച്ച് കൊന്നില്ല. ബലപ്രയോഗവും നടത്തിയില്ല. മറിച്ച് പത്തിലേറെ തവണ കർഷകരുമായി ചർച്ചകൾ നടത്തി രമ്യമായ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയതെന്നത് എതിരാളികൾക്ക് പോലും സമ്മതിക്കാതെ തരമില്ല.

എന്നാൽ കർഷക സമരം, കർഷകരുടെ പേരിൽ രാജ്യ വിരുദ്ധരും തീവ്രവാദികളും,തീവ്രവാദ സമാന രാഷ്ട്രീയ കൂട്ടുകെട്ടുകളും ചേർന്നുള്ള ഒരു സമരമായി മാറിയിരിക്കുന്നു എന്നാണ് .. ഇതു സംബന്ധിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് .അതിനു കൂട്ട് നിൽക്കുന്നത് കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇവിടത്തെ കുറെ മാമ മാധ്യമങ്ങളുമാണെന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

വിഷയം എന്തുമാകട്ടെ. രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക്ക് ദിനത്തിന്റെ വർണ്ണശോഭ കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ലേ നിർബന്ധമായും തീവ്രവാദികൾ കർഷകരുടെ മറവിൽ ഇന്നു നടത്തിയ സമരം..? സി എ എ യുടെ പേരിൽ അന്ന് നടത്തിയ അക്രമത്തിനും, കൊള്ളക്കും, കൊള്ളിവയ്പ്പിനും സമാന സ്വഭാവമായിരുന്നുവെന്നും ഓർക്കേണ്ടതാണ്.അതവിടെ നിൽക്കട്ടെ …

ഇതിനോട് അനുബന്ധമായി മറ്റൊരു പ്രധാന സംഗതി കൂടി കേരളത്തിലെ ജനങ്ങൾ അറിയണം. മന്ദബുദ്ധിയായ ഒരു രാഷ്ട്രീയക്കാരൻ അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്ന ഒരു വ്യക്തി കഴിഞ്ഞ ദിവസം നടത്തിയ ഒരു വിവാദ പ്രസ്താവനയിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. ഇന്ത്യയിൽ ആർമി, നേവി, എയർഫോഴ്‌സ്‌ എന്നീ സേനാവിഭാഗങ്ങളുടെ ആവശ്യമില്ലെന്നും പകരം ചെനീസ് ബോർഡറുകളിൽ കർഷക സേനയെ നിറുത്തിയാൽ മതിയെന്നുമാണ് ഇയാൾ പറഞ്ഞു വെച്ചത്. അതിന്റെ ഒരു തീവ്രവാദ സ്വാഭാവമല്ലേ ഇന്ന് ഡൽഹിയിൽ അരങ്ങേറിയതെന്നതിൽ ജനങ്ങൾക്ക് തെല്ലു സംശയമില്ലാതുമില്ല .കര്ഷകരെന്നു പറഞ്ഞെങ്കിലും അതിനു പിന്നിലുള്ളത് ഏതൊക്കെ തീവ്രവാദിക്കൂട്ടങ്ങളാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ .ടിയാന്റെ വിവാദ പ്രസ്താവനക്കെതിരെ നിരവധി ദേശസ്നേഹികൾ എതിർപ്പുമായി രംഗത്തെത്തിയതും ജനങ്ങൾ കണ്ടതാണ്.

അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ വെടികൊണ്ട പന്നിയുടെ അവസ്ഥയിലാണ്. ഏതു ഹീന മാർഗ്ഗത്തിലൂടെയും ഏതു തീവ്രവാദിയെ കൂട്ട് പിടിച്ചും {ഭിന്ദ്രൻ വാലയെ വളർത്തിക്കൊണ്ടു വന്നത് പോലെ} രാജ്യത്തെ നാണം കെടുത്തിയിട്ടായാലും അധികാരം നേടാനുള്ള ശ്രമത്തിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് അവർക്കു തന്നെ അറിയില്ല.നല്ലവരായ എത്രയോ നേതാക്കൾ കോൺഗ്രെസ്സിലുണ്ട്. അവർക്കെങ്കിലും മൗനം വെടിഞ്ഞു കൂടെ എന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നു വരുന്നുണ്ട്.രാജ്യത്തിന്റെ മാനം കെടുത്താൻ അക്രമങ്ങൾക്ക് പ്രേരണ നൽകുന്ന കോൺഗ്രസ്സിനെ ഇന്ത്യയിലെ ജനങ്ങൾ തൂത്തെറിയുന്ന കാലം വിദൂരമല്ല…. അതുകൊണ്ടു തന്നെ ഈ വ്യാജ കർഷക സമരത്തെ ഏതുവിധേനയും അടിച്ചമർത്തേണ്ടതാണ്… എന്ന് പറയാതെ വയ്യ.from the desk of chief editor who is also a Rtd Naval Officer and Head of investigation wing of Kaladwani news and kaladwani magazine.