ദില്ലിയിലെ കർഷക കലാപം അടിച്ചമർത്തണം :
ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയ കർഷക നിയമത്തിനെതിരായി ഏതാണ്ട് അമ്പത് ദിവസത്തിലേറെയായി കർഷക മേലങ്കിയണിഞ്ഞ് ദേശവിരുദ്ധ ശക്തികൾ രാജ്യതലസ്ഥാനത്ത് അഴിഞ്ഞാടുകയാണ്.ഈ അഴിഞ്ഞാട്ടം അതിൻ്റെ എല്ലാ സീമകളും ലംഘിച്ച് റിപ്പബ്ലിക് ദിനമായ ഇന്ന് ശുദ്ധ തെമ്മാടിത്തത്തിനും ഗുണ്ടായിസത്തിനും വഴിമാറി. ഇന്ത്യയുടെ ശത്രുക്കളായ ദേശ ശക്തികളുടെ ഫണ്ടിങ്ങിലാണ് ഈ ഹൈടെക് സമരം ഇത്രയും നാൾ മുന്നേറിയത്.ഇന്ന് രാജ്യത്തിൻ്റെ ദേശീയ ദിനമാണെന്നതു പോലും മാനിക്കാതെ ഒരു പക്ഷം ഗുണ്ടകൾ റെഡ് ഫോർട്ട് കയ്യേറി സമര പതാക ഉയർത്തിയത് അത്യന്തം ഗൗരവതരമാണ്. മോദി രാജ്യം ഭരിക്കുന്നതിൽ ഈ ശക്തികൾക്ക് അതിയായ അസഹിഷ്ണുതയുണ്ട്. ലോകത്ത് ഒരു നിയമവും മുഴുവൻ ജനങ്ങളുടെയും അംഗീകാരത്തോടെ നടപ്പാക്കിയിട്ടില്ല. എതിരഭിപ്രായമാണ് ജനാധിപത്യത്തിൻ്റെ ചൈതന്യം. ഇതു പോലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പൊളിഞ്ഞു പോയ സമരാഭാസത്തിൻ്റെ പിന്നിലെ ഗൂഢാലോചനകൾ വെളിച്ചത്തു വന്നു കൊണ്ടിരിക്കുകയാണ്.
പാർലമെൻറ് പാസ്സാക്കുന്ന നിയമങ്ങൾക്കെതിരേ ഗുണ്ടകളെയും രാജ്യദ്രോഹികളെയും തെരുവിലിറക്കി സമരം ചെയ്ത് നിയമങ്ങൾ പിൻവലിപ്പിക്കാമെന്ന സ്ഥിതി വന്നാൽ രാജ്യത്തിൻ്റെ അവസ്ഥ എന്താകും..? മഹാഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന മോദി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടർ തെരുവിലിറങ്ങിയാൽ എന്താകും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി..?
ദേശവിരുദ്ധ സമരത്തിനെ കണ്ണടച്ച് പിന്തുണക്കുന്ന അനുദിനം തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിൻ്റെയും വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെയും നിലപാടാണു് ഏറ്റവും പ്രതിഷേധാർഹം. ആകയാൽ ലോകത്തിൻ്റെ മുന്നിൽ രാജ്യത്തിൻ്റെ മാനം കെടുത്തിയ അക്രമികളെ അടിയന്തിരമായി അമർച്ച ചെയ്തു് രാജ്യ തലസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കണം. ആവശ്യമെങ്കിൽ ഇതിനായി പട്ടാളത്തിൻ്റെ സേവനം തേടണമെന്ന പൊതുഅഭിപ്രായമാണ് രാജ്യത്ത് രൂപപെട്ടുകൊണ്ടിരിക്കുന്നത്.
വാൽക്കഷണം: ഇവിടെ മരിച്ച ആളുടെ അടുത്തുള്ള ആളുടെ വള സൂം ചെയ്യുക. ഖാലിസ്താൻ എന്നെഴുതിയത് കാണാം.ഇതോടൊപ്പം……രാജ്യത്ത് സായുധ സേനകളുടെ ആവശ്യമേയില്ലെന്ന് രാഷ്ട്രീയരംഗത്ത് വല്ലപ്പോഴും മിന്നാമിനുങ്ങിനെപോലെ പ്രത്യക്ഷപ്പെടുന്ന ഒരു മഹാൻ തട്ടിവിട്ടിരുന്നു.അതിനെതിരെ കനത്ത പ്രതിഷേധവും സാമൂഹ്യ രംഗത്ത് നിന്ന് ഉയർന്നിരുന്നു.ഒരുപക്ഷെ ആ മഹാൻ വിചാരിച്ചത് അവർ പാലൂട്ടി വളർത്തുന്ന തീവ്രവാദികളെ ഇതുപോലെ എല്ലായിടത്തും ഉപയോഗിക്കാമെന്നായിരിക്കും. അതിന്റെ പ്രതിഫലനമല്ലേ ഇന്ന് ഡൽഹിയിൽ അരങ്ങേറിയത്….?അതാണ് കണ്ടെത്തേണ്ടതും..?