ദുരന്ത ഭൂവിലെ ദുരന്ത രാഷ്ട്രീയക്കളി..പിന്നിൽ ആര്:

ദുരന്ത ഭൂവിലെ ദുരന്ത രാഷ്ട്രീയക്കളി..പിന്നിൽ ആര്:

ദുരന്ത ഭൂവിലെ ദുരന്ത രാഷ്ട്രീയക്കളി..പിന്നിൽ ആര്:

വർക്കല:കേരളം മുഴുവൻ അര്ജുന് വേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ അവന്റെ അമ്മയാകട്ടെ രാഷ്ട്രീയ ലാഭം നോക്കി സൈന്യത്തെ കുറ്റം പറയുന്നു. ജനങ്ങളെ വിഡ്ഢികളാക്കുകയല്ലേ അവർ ചെയ്തത്.അത്കൊണ്ട് തന്നെ ജനവികാരം അർജുന്റെ അമ്മക്കെതിരെ തിരിയുന്ന കാഴ്ച. പത്ര സമ്മേളനത്തിലെ ഇടപെടലുകളും തോക്കിൽ കയറി വെടിവെക്കാനുള്ള ലോറിഉടമയുടെ ശ്രമങ്ങളും കാണുമ്പോൾ എന്തൊക്കെയോ ഒളിഞ്ഞിരിപ്പില്ലേ എന്നാരെങ്കിലും സംശയിച്ചാൽ അവരെയും കുറ്റം പറയാനാവില്ല.

കർണാടകയിൽ ഉണ്ടായത് ഒരു പ്രകൃതി ദുരന്തം . രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ ആർമിയെ രംഗത്ത് ഇറക്കുന്നത് അപകടം നടന്ന് 5 ദിവസങ്ങൾക്ക് ശേഷമാണ്. എന്നാലിപ്പോൾ കുറ്റം എല്ലാം ഇന്ത്യൻ ആർമിക്ക് എന്ന രീതിയിൽ ആയി പ്രചാരണം തുടങ്ങിയിരിക്കുന്നു.ഇതു പറയുന്നത് കാണാതായ അർജുന്റെ അമ്മയുമാണ് എന്നതാണ് വിചിത്രം .ഒരു കൂലിപ്പത്രം അല്ലെങ്കിൽ മറ്റാരോ അവരോടു ചേർന്നിരുന്നു കൊണ്ട് ഇത് പറയിപ്പിക്കുകയാണെന്നു വീഡിയോവിൽ നിന്ന് തന്നെ വ്യക്തമാകും.
‘കൂലിക്ക് ഗോഷ്ടി കാണിക്കാൻ നടക്കുന്നവരാണ് പട്ടാളക്കാർ’ അതും നാല് വർഷത്തെ പട്ടാളക്കാർ എന്നൊക്കെയാണ് ഇവരുടെ കീർവാണം. അല്ലെങ്കിൽ പറഞ്ഞു പറയിക്കുന്നു. അത് വലിയ പ്രാധാന്യത്തോടെ മാപ്രകൾ റിപ്പോർട്ട്‌ ചെയ്യുന്നു.

https://youtu.be/UDFoMONTyCc?si=Rxn9-QoRNttvPSOr

ഇത്രയും വലിയ ഒരു ദുരന്തം സ്വന്തം കുടുംബത്തിൽ ഉണ്ടായിട്ടും, അതിലും രാഷ്ട്രീയ താൽപ്പര്യം കുത്തി നിറയ്ക്കുക അല്ലേ…?അവരും കൂലിയെഴുത്തുകാരും ചെയ്യുന്നത്. ഈ സമയത്ത് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നു എന്നതാണ് മനസ്സിലാകാത്തത്.എത്ര നീചമായാണ് രക്ഷാപ്രവർത്തനത്തിന് ഇപ്പോൾ രംഗത്തുള്ള ഇന്ത്യൻ ആർമിയെ അവർ കാണുന്നത് . വീഴ്ചകൾ ഉണ്ടായാൽ ചൂണ്ടികാണിക്കാം. പക്ഷെ ഇത് അങ്ങനെ അല്ല. ഇത് വിദ്വേഷ പ്രസ്താവനയാണ്. അതും മനപ്പൂർവം..ആരുടെയോ പരപ്രേരണയാൽ.ഈ പ്രസ്താവന പെട്ടെന്ന് ഉണ്ടായ ഒരു മാനസീക സംഘർഷത്തിൽ നിന്ന് പറഞ്ഞതല്ല, കൃത്യമായി മുൻകൂട്ടി പഠിച്ച് പറഞ്ഞതാണ് അല്ലെങ്കിൽ പറയിപ്പിച്ചതാണ് എന്നത് വ്യക്തമാണ്.

നാല് വർഷത്തെ സേവനം നടത്തുന്നവരാണ് അവിടെ രക്ഷപ്രവർത്തനം നടത്തുന്നത് എന്ന് ആരാണ് പറഞ്ഞത്..? ‘കൂലിക്ക് ഗോഷ്ടി കാണിക്കാൻ നടക്കുന്നവരാണ് ഇന്ത്യൻ പട്ടാളക്കാർ’ എന്നൊക്കെ ഒരു കാരണവും ഇല്ലാതെ പറയാൻ തക്ക എന്ത് വിരോധം ആണ് ഈ കുടുംബത്തിന് ഇന്ത്യൻ ആർമിയോട് ,അഗ്നിവീറിനോട് ,പട്ടാളക്കാരോട് ഉള്ളത് എന്ന് മനസിലാകുന്നില്ല.അതോ രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ചില കൊണ്ഗ്രെസ്സ് നേതാക്കളുടെ പൊട്ടത്തരത്തിനു നിന്ന് കൊടുത്തതോ.? പുറത്ത് നിന്ന് വരുന്നവരും, നോക്കിക്കാണുന്നവരും, മാപ്രകളും …രാഷ്ട്രീയവും, മതവും എല്ലാം ദുരന്തങ്ങളിൽ കുത്തി കയറ്റുന്നത് മനസിലാക്കാം, ഇത് പക്ഷെ….!ഈ അപകടം … എന്തിനും ഒരതിരുണ്ട്. അല്ലാതെ ഏതു സമയത്തും കുത്തിത്തിരിപ്പിനു ശ്രമിക്കുന്ന ഇത്തരം മനോരോഗികളെ,  പ്രത്യേകിച്ചും കൂലിയെഴുത്ത് മാധ്യമങ്ങളെയും ,കമെന്ടറി,റീല് വീഡിയോ ക്കാരെയും സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ടിയിരി ക്കുന്നു.. അതോരനിവാര്യതയാണ്.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.. 8921945001