നാണം കെട്ട് കേരളം : സമരാനുകൂലികൾ തടഞ്ഞ നൊബേൽ സമ്മാന ജേതാവ് എത്തിയത് പിണറായി സർക്കാരിന്റെ അതിഥിയായി:

നാണം കെട്ട് കേരളം : സമരാനുകൂലികൾ തടഞ്ഞ നൊബേൽ സമ്മാന ജേതാവ് എത്തിയത് പിണറായി സർക്കാരിന്റെ അതിഥിയായി:

ആലപ്പുഴ : ലോകത്തിനു മുന്നിൽ നാണം കെട്ട് കേരളം . സർക്കാരിന്റെ അതിഥിയായെത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കിൽ ലെവിറ്റിനെയാണ് ഇന്ന് ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ തടഞ്ഞത് . കേരള സർവകലാശാലയുടെ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാൻ സർക്കാരിന്റെ ക്ഷണപ്രകാരമാണ് ലെവിറ്റും, ഭാര്യയും എത്തിയത് .സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് ഇദ്ദേഹത്തെ പ്രഭാഷണ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത് . സർവകലാശാലയുടെ ബയോ ഇൻഫർമാറ്റിക്സ് എന്ന വിഷയത്തിൽ ഒരു പ്രഭാഷണ പരിപാടിയിൽ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു . വിമാനടിക്കറ്റ് അടക്കം നൽകിയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇത്തരത്തിലുള്ള അതിഥികളെ എത്തിക്കുന്നത്. 2010 ലും അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട് .

ഇത്തരത്തിൽ ലോകം അറിയുന്ന ഒരു ശാസ്ത്രജ്ഞനെയാണ് രണ്ട് മണിക്കൂറോളം ഹൗസ് ബോട്ടിൽ സമരാനുകൂലികൾ തടഞ്ഞുവച്ചത് . വിദേശികളാണ് ബോട്ടിൽ ഉള്ളതെന്ന് ഡ്രൈവർ പറഞ്ഞിരുന്നെങ്കിലും അതൊന്നും വക വയ്ക്കാതെയായിരുന്നു സമരാനുകൂലികളുടെ പെരുമാറ്റം . പൊലീസ് കൃത്യമായ സുരക്ഷാ സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട് .വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതും പാലിക്കപ്പെട്ടില്ല .courtesy ..Janam :